ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണന്റെ ഹിന്ദുവിനെയും രാമനെയും കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
മുതിർന്ന കോൺഗ്രസ് നേതാവും നെഹ്രു കുടുംബ വിശ്വസ്തനുമായ ആചാര്യ പ്രമോദ് ജി ഞാൻ പറഞ്ഞത് സ്ഥിരീകരിക്കുന്ന. ഒരു പ്രത്യേക വോട്ട് ബാങ്കിനെ ഭയന്ന് കോൺഗ്രസിന് പ്രഭു ശ്രീറാമിനോട് ”അലർജി” ആണ്. തിരഞ്ഞെടുപ്പിന് മുമ്പ്, അവരുടെ നേതാക്കളും ഹനുമാൻ ഭക്തരും ശ്രീരാമ ജന്മഭൂമി ഒഴികെ എല്ലാ ക്ഷേത്രങ്ങളും സന്ദർശിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.. അവർ എപ്പോഴാണ് രാം ലല്ല വിരാജ്മാനെ സന്ദർശിക്കുക? പ്രഭു ശ്രീറാമിന് അനുകൂലമായി സംസാരിച്ചതിന് ആചാര്യ ജിയെ കോൺഗ്രസുകാർ അധിക്ഷേപിക്കും. അദ്ദേഹത്തോട് സഹതാപം തോന്നുന്നുവെന്ന് അസം മുഖ്യമന്ത്രി പ്രതികരിച്ചു.
ശ്രീരാമനെയും ഹിന്ദുക്കളെയും വെറുക്കുന്ന അംഗങ്ങൾ പാർട്ടിക്കുള്ളിൽ ഉണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഹിമന്ത ബിശ്വ ശർമയുടെ പരാമർശം. ശ്രീരാമനെ വെറുക്കുന്ന ചില നേതാക്കൾ കോൺഗ്രസിലുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ നേതാക്കളും ‘ഹിന്ദു’ എന്ന വാക്ക് വെറുക്കുന്നു, അവർക്ക് ഹിന്ദു മതഗുരുക്കളെ അപമാനിക്കാനാണ് താൽപ്പര്യം. പാർട്ടിയിൽ ഒരു ഹിന്ദു മത ഗുരു ഉണ്ടായിരിക്കുന്നത് അവർക്ക് ഇഷ്ടമല്ലെന്നാണ് ആചാര്യ പ്രമോദ് കൃഷ്ണൻ പറഞ്ഞത്. അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.








