കണ്ണൂർ: കണ്ണൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കണ്ണൂർ ആലക്കോട് ഇന്നലെ രാത്രിയാണ് സംഭവം. അരങ്ങം വട്ടക്കയം സ്വദേശി ജോഷി മാത്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കവും കയ്യാങ്കളിയും കൊലപാതകത്തിലെത്തുകയായിരുന്നു. ആലക്കോട് ടൗണിനോട് ചേർന്നുള്ള പാർക്കിങ് പ്ലാസയിൽ വച്ചാണ് നാലംഗ സംഘം മദ്യപിച്ചിരുന്നത്.
നേരത്തെയും ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ, തർക്കം പരിഹരിച്ച് മദ്യപിക്കുന്നിടത്തേക്ക് പ്രതി ജോഷി മാത്യുവിനെ വിളിച്ചുവരുത്തുകയായിരുന്നു. മദ്യപാനത്തിന് ശേഷം തർക്കമുണ്ടാകുകയും ഇതിനിടെ ജയേഷ് കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. കുത്തേറ്റ ജോഷിമാത്യുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിച്ചു. പ്രതി ജയേഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
Discussion about this post