കൊച്ചി: തിയേറ്ററുകളിൽ നിറഞ്ഞ പ്രേക്ഷരുമായി പ്രദർശനം തുടരുന്ന സുരേഷ് ഗോപി ബിജുമേനോൻ ചിത്രം ഗരുഡന്റെ സംവിധായകന് സ്‌നേഹസമ്മാനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. വിജയത്തിന്റെ ഭാഗമായി സംവിധായകൻ അരുൺ വർമ്മക്ക് ഇരുപത് ലക്ഷം വില വരുന്ന കിയാ സെൽട്ടോസ് നൽകി മലയാള സിനിമലോകത്ത് പുതുചരിത്രം കുറിച്ചിരിക്കുകയാണ് ലിസ്റ്റിൻ.
നവംബർ 3 ന് ആണ് ഗരുഡൻ റിലീസായത്. സുരേഷ് ഗോപി – ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രണ്ടാം വാരം പിന്നിടുമ്പോഴും വൻ പ്രേക്ഷക പിന്തുണയോടെയാണ് പ്രദർശനം തുടരുന്നത്. 12 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സുരേഷ് ഗോപി – ബിജു മേനോൻ കൂട്ടുക്കെട്ട് ഏറെ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.
അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മാജിക് ഫ്രെയിമ്‌സിന്റെ ബാനറിൽ വൻ മുതൽ മുടക്കിലാണ് ഒരുക്കിയത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
Discussion about this post