മുംബൈ: ഭഗവാൻ ശ്രീരാമൻ നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകമാണെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നമ്മുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്. ചരിത്രം നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നമ്മുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്. ചരിത്രത്തെ വിസ്മരിച്ച് ഒരിക്കലും നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. രാമക്ഷേത്രത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി താനും ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് പേർ സത്യാഗ്രഹം ഇരുന്നിട്ടുണ്ട്. ഒരുപാട് പേർ ഇതിനായി ദീർഘകാലം പോരാടിയെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.
ഭഗവാൻ രാമചന്ദ്രൻ നമ്മുടെ ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകമാണ്. ശ്രീരാമന് ജന്മസ്ഥാനം തിരികെ ലഭിച്ചിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് ഇതിനേക്കാൾ വലിയ സന്തോഷം മറ്റെന്താണുള്ളത് എന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയെന്നാൽ ഹിന്ദുക്കൾ മാത്രമല്ല എന്നാണ് താൻ വിശ്വസിക്കുന്നത്. ആരാധന എങ്ങനെ ആണ് എങ്കിലും എല്ലാവരും വിശ്വസിക്കുന്നത് ഒരേ ചരിത്രത്തിലും പൈതൃകത്തിലുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post