വാഷിംങ്ടൺ: ഹമാസ്- ഇസ്രായേൽ പഞ്ചാത്തലത്തിൽ പ്രതികരണവുമായി പ്രമുഖ വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് സ്ഥാപനമായ ഓസ്റ്റർ വെഞ്ച്വേഴ്‌സിന്റെ സ്ഥാപക പങ്കാളിയായ കെന്നറ്റ് ബല്ലെനെഗർ. യുദ്ധാനന്തരം, ചൈന സിൻജിയാങ്ങിനെ കൈകാര്യം ചെയ്യുന്നതുപോലെ ഇസ്രായേൽ ഗാസയെ കൈകാര്യം ചെയ്യണം. പൂർണ നിരീക്ഷണത്തിന്റെ കീഴിലായിരിക്കണം പ്രദേശം. പുനരധിവാസ ക്യാമ്പുകൾ. വന്ധ്യംകരണങ്ങൾ. ഈ മാർഗങ്ങളാണ് ജിഹാദി ജനതയുടെ എണ്ണം കുറയ്ക്കാനുള്ള വഴികളെന്നാണ് കെന്നറ്റ് ബല്ലെനെഗറിന്റെ പരാമർശം.
തീവ്രവാദികൾ മുയലുകളെ പോലെ പെറ്റുപെരുകുകയാണെന്നും തീവ്രവാദം വളർത്തുകയാണെന്നും കെന്നറ്റ് ആരോപിച്ചു. ഭീകരവാദത്തിലൂടെ പട്ടിണിയും ക്രൂരതയും സൃഷ്ടിക്കുകയാണെന്നും നമ്മൾ എന്തിനാണ് ഇതെല്ലാം സമ്മതിക്കുന്നതെന്നും ചോദിച്ച കെന്നറ്റ് അവർ പ്രത്യുൽപ്പാദനം നിർത്തുകയാണെങ്കിൽ ലോകം കുറേ കൂടി മികച്ചതാവുമെന്ന് പറഞ്ഞു.
പരാമർശം ചർച്ചയായതോടെ ഓസ്റ്റർ വെഞ്ച്വേഴ്‌സ് കെന്നറ്റിനെ പുറത്താക്കി.
Discussion about this post