ചെന്നൈ: സംവിധായകന് അല്‍ഫോണ്‍സ് പുത്രന് ആശംസകളുമായി കമല്ഹാസന്. ആരോഗ്യം കാത്ത് സൂക്ഷിക്കുക എന്നും സന്തോഷകരമായി മുന്നോട്ട് പോകാന്‍ സാധിക്കട്ടെയെന്നും കമല്ഹാസന് ആശംസിച്ചു. കമല്‍ഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് അല്‍ഫോണ്‍സ് പുത്രന് ഒരു പാട്ട് തയാറാക്കിയിരുന്നു. പാട്ട് കേട്ടതിനു ശേഷമുള്ള നടന്റെ പ്രതികരണമായിരുന്നു ഇത്.
അല്‍ഫോണ്‍സിന്റെ പാട്ട് കേട്ട് വോയിസ് നോട്ടിലൂടെയാണ് കമല്ഹാസന് ആശംസകളറിയിച്ചത്. നടന് പാര്‍ഥിപനാണ് വോയിസ് നോട്ട് പുറത്ത് വിട്ടത്. പാര്ഥിപന് വഴിയാണ് അല്‍ഫോണ്‍സ് പാട്ട് കമല്ഹാസനിലെത്തിച്ചത്. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയതിനാല്‍ തീയോറ്റര് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ അല്‍ഫോണ്‍സിനോട് ആരോഗ്യം ശ്രദ്ധിക്കാനും കമല്ഹാസന് ഉപദേശിച്ചു.
‘അല്‍ഫോണ്‍സ് പുത്രന്റെ പാട്ട് കേട്ടു. ആരോഗ്യം കുറച്ച് മോശമാണെന്ന് പറയുകയുണ്ടായി. എന്നാല്‍ മനസ്സ് നല്ലതുപോലെ ഇരിക്കുന്നുവെന്ന് തോന്നുന്നു, കാരണം ആ സന്തോഷം പാട്ടുകളില്‍ പ്രകടമായിരുന്നു. ജീവിതവും അങ്ങനെ സന്തോഷമായി മുന്നോട്ടുപോകട്ടെ. നിങ്ങള്‍ എടുക്കുന്ന തീരുമാനം നിങ്ങളുടേതാണ്. എന്നാല്‍ ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കണം. എല്ലാ ആശംസകളും അല്‍ഫോണ്‍സ്’, കമല്ഹാസന് പറഞ്ഞു.
കഴിഞ്ഞ മാസമാണ് അല്‍ഫോണ്‍സ് പുത്രന് സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ചത്. തനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്നു സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോണ്‍സ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.
Discussion about this post