തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യാത്ര, നവകേരളസദസ്സല്ല, നാടുവാഴി സദസ്സെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ജനങ്ങളെ കാണാന്‍ നാടുവാഴികള്‍ എഴുന്നള്ളുന്നതിനെ അനുസ്മരിപ്പിക്കുന്ന യാത്രയ്ക്കാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“യാത്ര കഴിഞ്ഞാല്‍ ബസല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാകും മ്യൂസിയത്തിലേക്ക് കയറാന്‍ പോകുന്നത്. 1,600 രൂപ പെന്‍ഷന്‍ കൊടുക്കാനില്ല എന്ന് പറയുന്നവരാണ് ഒന്നരക്കോടിയുടെ ധൂര്‍ത്ത് നടത്തുന്നത്. യാത്രക്കും സുരക്ഷയ്ക്കുമായി കോടികളാണ് ചെലവഴിക്കുന്നത്. അതിന് പണമുണ്ട്”, കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കര്‍ഷകരേയും ക്ഷേമപെന്‍ഷന്‍ കിട്ടാത്തവരേയുമെല്ലാം വെല്ലുവിളിക്കുകയാണ് പിണറായി വിജയന്‍. ബസിനകത്ത് എന്തെല്ലാം ആഡംബരമുണ്ടെന്നതും ജനത്തിന് അറിയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെ ഈ കാട്ടിക്കൂട്ടല്‍ ജനം വിലയിരുത്തുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
ജനസമ്പര്‍ക്കം എന്നപേരില്‍ മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസ് മുന്‍പ് നടത്തിയ പി.ആര്‍. എക്സര്‍സൈസ് കൊണ്ട് എന്ത് ഗുണമുണ്ടായെന്നു സര്‍ക്കാര്‍ പറയണം. സ്റ്റാഫിനെ കൂട്ടി ഊരി ചുറ്റുന്ന നാടുവാഴിയാത്ര ചരിത്രത്തില്‍ എങ്ങനെ രേഖപ്പെടുത്തുമെന്ന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ സ്വയം ചിന്തിക്കട്ടെ എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post