തിരുവനന്തപുരം: സർക്കാർ ജോലിയില്ലാത്തതിന്റെ പേരിൽ നടക്കാത്ത അഞ്ച് ചെറുപ്പക്കാരുടെ കഥ പറയുന്ന ‘ഒരപാര കല്ല്യാണവിശേഷം’ നവംബർ 30ന് തീയറ്ററുകളിലെത്തും. ഭഗത് മാനുവൽ, കൈലാഷ്, അഷ്കർ സൗദാൻ, ശിവാനി ഭായ്, ഭീമൻ രഘു, സന്തോഷ്, സുധീർ പറവൂർ,കീഴാറ്റൂർ, ശിവജി ഗുരുവായൂർ, ശിവദാസ് മട്ടന്നൂർ, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, ശിവദാസ് മാറമ്പിള്ളി, കണ്ണൂർ ശ്രീലത, രശ്മി അനിൽ, എന്നിവരുടെ നീണ്ട താരനിര ചിത്രത്തിലുണ്ട്.
നവാഗതനായ അനീഷ് പുത്തൻപുരയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്,പുരുഷോത്തമൻ ഇ. പിണറായി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കഥ: സുനോജ്. ഛായാഗ്രഹണം ഷമീർ ജിബ്രാൻ.എഡിറ്റർ: പിസി മോഹനൻ. സംഗീതം: ഹരികുമാർ ഹരേറാം. ഗാനരചന: പ്രേംദാസ് ഇരുവള്ളൂർ, പിആർഒ: അജയ് തുണ്ടത്തിൽ, എം. കെ ഷെജിൻ.
Discussion about this post