പണ്ട് നമ്മൾ മലയാളികളുടെ പ്രഭാതഭക്ഷണത്തിലും നാലുമണിപലഹാരത്തിലും അവൽ ഉൾപ്പെട്ടിരുന്നു. ഇന്ന് പക്ഷേ അധികമാരും കഴിക്കാത്ത ഒന്നാണ് പക്ഷേ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതാണ് അവൽ.വളർച്ചയുടെ ഘട്ടത്തിൽ കുട്ടികൾക്ക് ഇത് നൽകുന്നതും നല്ലതാണ്. എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം ഇത് മെച്ചപ്പെടുത്തും. ഇതിൽ വിറ്റാമിൻ ബി അടങ്ങിയനാൽ കുട്ടികൾക്ക് നൽകുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഫൈബർ ധാരാളം അടങ്ങിയതാണ് അവൽ. അതിനാൽ അവൽ പ്രമേഹ രോഗികൾക്ക് ധൈര്യത്തോടെ കഴിക്കാം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും.
അവൽ നല്ലൊരു പ്രോബയോട്ടിക് ഭക്ഷണമാണ്. അതിനാൽ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിൻറെ ആരോഗ്യത്തിനും നല്ലതാണ്.
ശരീരത്തിന് വേണ്ട ഊർജ്ജം പകരാനും ഇവ സഹായിക്കും. 76.9 ശതമാനം കാർബോഹൈഡ്രേറ്റും 23 ശതമാനം കൊഴുപ്പും ചേർന്നതാണ് അവൽ. അതിനാൽ, ശരീരത്തിന് അതിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ ഊർജ്ജം നൽകാൻ അവൽ സഹായിക്കും.
മലബന്ധത്തെ അകറ്റാനും വയർ വീർത്തിരിക്കുന്നത് തടയാനും അസിഡിറ്റിയെ അകറ്റാനും അവൽ ഡയറ്റിൽ ഉൾപ്പെടുത്താം. അയണിൻറെ കലവറയാണ് അവൽ. അതിനാൽ അവൽ കഴിക്കുന്നത് വിളർച്ചയെ തടയാനും ഹീമോഗ്ലോബിൻറെ അളവ് കൂട്ടാനും സഹായിക്കും.
കലോറി കുറഞ്ഞ ഭക്ഷണമാണ് അവൽ. കൂടാതെ ധാരാളം വിറ്റാമിനുകളും മിനറലുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ മിതമായ അളവിൽ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
വിറ്റാമിൻ ബി അടങ്ങിയ അവൽ കുട്ടികൾക്ക് നൽകുന്നത് തലച്ചോറിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ എല്ലിൻറെയും പല്ലിൻറെയും ആരോഗ്യത്തിനും ഇവ നല്ലതാണ്
കോളറ ബാധിച്ചവർക്കും, പനി (ടൈഫോയിഡ് പോലെയുള്ളവയ്ക്ക്) ക്ഷീണിതർ മറ്റ് രോഗികൾ എന്നിവർക്ക് മലർ കഞ്ഞി, മലർ വെള്ളം, മലർപ്പൊടി ഇളനീർ വെള്ളത്തിൽ കഴിച്ചാൽ ഗ്ലൂക്കോസിന് പകരമാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. തിളപ്പിച്ചാറിയ പാലിൽ അവൽ പഞ്ചസാര ചേർത്ത് കഴിച്ചാൽ എത്ര കടുത്ത ക്ഷീണവും മാറികിട്ടും. പാലും പഞ്ചസാരയും അതിൽ കാമ്പ് ഉറക്കാത്ത കരിക്ക് ചേർത്ത് ഷെയിക്കാക്കി കഴിച്ചാൽ ക്ഷീണം മാറി ഉന്മേഷം നിലനിൽക്കും.
Discussion about this post