പത്തനംതിട്ട : ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ കല്ലേറ്. ഞായറാഴ്ച രാത്രി പത്തനംതിട്ട അത്തിക്കയത്ത് വെച്ചാണ് അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ വാഹനത്തിന്റെ മുൻവശത്തെ ചില്ല് തകർന്നു.
ആന്ധ്രപ്രദേശിൽ നിന്നും ശബരിമല ദർശനത്തിനായി എത്തിയ അയ്യപ്പഭക്തരുടെ വാഹനത്തിന് നേരെയാണ് കല്ലേറുണ്ടായത്. ബൈക്കിൽ വാഹനത്തിന് അടുത്ത് എത്തിയ രണ്ട് പേർ വാഹനത്തിനു മുൻപിൽ നിന്നുകൊണ്ട് കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കല്ലേറിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കല്ലെറിഞ്ഞവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നാണ് പോലീസ് വ്യക്തമാക്കിയത്.
Discussion about this post