എറണാകുളം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംവിധായികയാകാൻ പ്ലസ്ടു വിദ്യാർത്ഥിനി ചിന്മയി നായർ. പുതിയ ചിത്രം ക്ലാസ് ബൈ എ സോൾജിയർ റിലീസ് ചെയ്യുന്നതോട് കൂടിയായിരിക്കും ചിന്മയി ഈ നേട്ടത്തിന് ഉമയാകുക. വെള്ളിയാഴ്ച ( നവംബർ 24 ന്) യാണ് ചിന്മയിയുടെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രത്തിന്റെ റിലീസ്.
സംവിധായകൻ അനിൽ രാജിന്റെ മകളാണ് ചിന്മയി. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ചിന്മയിയും തിരക്കഥ രചിച്ചിരിക്കുന്നത് അനിൽ രാജുമാണ്.
മയക്കുമരുന്നെന്ന സാമൂഹ്യ വിപത്തിനെതിരെയുള്ള പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. ഒപ്പം വിദ്യാർത്ഥികളിൽ ദേശീയബോധം ഉണർത്തുക എന്നതും സിനിമയുടെ ലക്ഷ്യമാണ്. സിനിമയുടെ ദേശീയയോദ്ഗ്രത്ഥന സന്ദേശം നൽകുന്ന ഗാനങ്ങൾ ഇതിനകം ഭാരത സൈന്യം ഏറ്റെടുത്തിട്ടുണ്ട്.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് മീനാക്ഷിയും വിജയ് യേശുദാസും ആണ്. മീനാക്ഷി ചിൻമയിയുടെ സഹപാഠി ആണ് എന്നതും കൗതുകമുണർത്തുന്ന കാര്യമാണ്. മലയാള സിനിമയിലെ 23 പ്രധാന താരങ്ങളും കൂടെ 400-ഓളം സ്കൂൾ വിദ്യാർത്ഥികളും സിനിമയിൽ അഭിനയിക്കുന്നു. ചിറക്കടവിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കലാഭവൻ ഷാജോൺ , സുധീർ, കലാഭവൻ പ്രജോദ് , ശ്വേതാ മേനോൻ , ഹരി പത്തനാപുരം തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
വ്യവസായികളായ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസിന്റെ ബാനറിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. ആറ് മനോഹരമായ ഗാനങ്ങളും ചിത്രത്തിലുണ്ട്. കോട്ടയം ളാക്കാട്ടൂർ എം ജി എം എൻ എസ് ഹയർസെക്കൻററി സ്കൂളിലാണ് ചിന്മയി പഠിക്കുന്നത്.
Discussion about this post