ലുധിയാന :രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ആദ്യകാല പ്രചാരകൻ ചിരഞ്ജീവ് സിംഗ് (97) അന്തരിച്ചു. നവംബർ 20 ന് രാവിലെ ലുധിയാനയിൽ ആശുപത്രിയിലായിരുന്നു അന്ത്യം.അസുഖബാധിതനായി ദീർഘനാളായി കിടപ്പിലായിരുന്നു. 1953 മുതൽ ആർ എസ് എസ് ന്റെ പ്രചാരകനായിരുന്നു. 1985-ൽ ആരംഭിച്ച രാഷ്ട്രീയ സിഖ് സംഘടിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു ചിരഞ്ജീവ് സിംഗ്.
സംഘത്തിന്റെ ആജീവനാന്ത പ്രചാരകനായിരുന്നു ചിരഞ്ജീവ് സിംഗ്, പതിറ്റാണ്ടുകളായി അദ്ദേഹം പഞ്ചാബിലാണ് പ്രവർത്തിച്ചിരുന്നത്. രാഷ്ട്രീയ സിഖ് സംഘടിന്റെ പ്രവർത്തനത്തിലൂടെ, പഞ്ചാബിലെ ദൗർഭാഗ്യകരമായ സാഹചര്യം മൂലം ഉടലെടുത്ത പരസ്പര ഭിന്നതകളും അവിശ്വാസവും നീക്കം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു.രാജ്യമെമ്പാടും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
അസുഖ ബാധിതനായി വിശ്രമത്തിലായിരുന്നെങ്കിലും സംഘത്തോടുളള അദ്ദേഹത്തിന്റെ അഭിനിവേശം ഒരിക്കലും കുറഞ്ഞിരുന്നില്ല. അശ്രാന്ത പരിശ്രമവും കഠിനാധ്വാനവും കൊണ്ട് ഒരുപാട് പേരെ ദേശീയതയിലേക്ക് കൊണ്ടുവരുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചാബിലെ ഗുരുപാരമ്പര്യത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും അസാമാന്യ സംഘാടന മികവ് പുലർത്തുകയും ചെയ്ത വ്യക്തിയായിരുന്നു സർദാർ ചിരഞ്ജീവ് സിംഗ് എന്ന് സർസംഘചാലക് കുറിച്ചു.
Discussion about this post