തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ ജീന്‍സും ലെഗ്ഗിന്‍സും സ്‌കര്‍ട്ടും ധരിക്കാനാവില്ല.മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ക്ഷേത്രങ്ങളില്‍ ഡ്രസ്‌കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് നിര്‍ദ്ദേശിച്ചിരുന്നു അടുത്തിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിര്‍ദ്ദേശം കണക്കിലെടുത്ത് ക്ഷേത്രങ്ങളിലേക്കായി പ്രത്യേക ഡ്രസ്സ്‌കോഡ് പാലിക്കേണ്ടി വരുമെന്നാണ് ഹിന്ദു ക്ഷേത്ര പരിപാലന ട്രസ്റ്റ് നിര്‍ദ്ദേശിക്കുന്നത്. ജനുവരി ഒന്നു മുതല്‍ ഇത് നടപ്പില്‍ വരും. ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് പ്രത്യേക വസ്ത്രധാരണരീതി അവലംബിക്കുന്ന ് നിയമം വര്‍ഷങ്ങള്‍ക്കു മുമ്പേ ഉള്ളതാണെന്നും അത് നിര്‍ബന്ധിതമായി നടപ്പാക്കാതിരുന്നതാണെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
Discussion about this post