മലപ്പുറം: പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മത പ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവിയെയാണ് പോലീസ് പിടികൂടിയത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അതിക്രമം പതിവായതോടെ കുട്ടി സ്കൂളിൽ അദ്ധ്യാപികയോട് കാര്യം അറിയിക്കുകയായിരുന്നു. അദ്ധ്യാപകർ അറിയിച്ചതിനെ തുടർന്നാണ് വഴിക്കടവ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രമുഖ മത പ്രഭാഷകനായ പ്രതി യൂട്യൂബ് ചാനൽ ഉടമയുമാണ്.
Discussion about this post