കൊച്ചി :കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇഡി യ്ക്ക് മുന്നിൽ ഹാജരായി. സിപിഎം ഉന്നത നേതാക്കളെ കേന്ദ്രീകരിച്ചാണ് കേസിന്റെ രണ്ടാം ഘട്ടം അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എം എം വർഗീസ് ജില്ലാ സെക്രട്ടറി ആയിരിക്കെ മുൻ ഭരണ സമിതി അംഗങ്ങൾക്കെതിരെ നടപടി എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നേതാക്കളുടെ പങ്കിനെക്കുറിച്ച് ഇഡി വ്യക്തത വരുത്തും.
ചോദ്യം ചെയ്യലിനായി ഇന്ന് വരാനാകില്ലെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും എം എം വർഗീസ് ആവശ്യപ്പെട്ടെങ്കിലും ഇഡി അനുവദിച്ചില്ല. തുടർന്നാണ് ഇഡിയ്ക്ക് മുന്നിൽ ഹാജരായത്.
ബിനാമി വായ്പകൾ അനുവദിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതുമെല്ലാം സിപിഎം പാർലമെന്ററി സമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു എന്ന തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇഡി വ്യക്തത വരുത്തും. അന്വേഷണവുമായി ബന്ധപെട്ട് ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും എം എം വർഗീസ് അറിയിച്ചിട്ടുണ്ട്.








