Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

മദ്ധ്യപൂർവേഷ്യൻ ഭാഗങ്ങളിൽ വച്ച് വിമാനങ്ങൾക്ക് ജിപിഎസ് സിഗ്നൽ നഷ്ടമാകുന്നത് തുടർക്കഥയാകുന്നു ; വലിയ ദുരന്തങ്ങൾക്ക് പോലും സാധ്യതയുണ്ടെന്ന് ഡിജിസിഎ

by Brave India Desk
Nov 24, 2023, 06:41 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി :  മദ്ധ്യപൂർവേഷ്യൻ വ്യോമയാന മേഖലകളിൽ വെച്ച് വിമാനങ്ങളുടെ ജിപിഎസ് സിഗ്നൽ നഷ്ടമാകുന്ന സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഈ മേഖലയിൽ ഇത്തരം സിഗ്നൽ നഷ്ടപ്പെടൽ തുടർന്നാൽ വലിയ ദുരന്തങ്ങൾക്ക് പോലും സാധ്യതയുണ്ടെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകി.

ഇറാൻ അടക്കമുള്ള  മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ വ്യോമാതിർത്തികളിൽ വച്ച് വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങൾ നഷ്ടമാകുന്നുവെന്ന് അടുത്തകാലത്തായി വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ (ജിഎൻഎസ്എസ്) ജാമിംഗും സ്പൂഫിംഗും മൂലമാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

Stories you may like

തൊട്ടാൽ പൊള്ളും പൊന്ന് ;സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

ഈ വർഷം സെപ്റ്റംബർ അവസാനത്തിൽ ഇറാന് സമീപത്ത് വെച്ച് ഒന്നിലധികം വാണിജ്യ വിമാനങ്ങൾ നാവിഗേഷൻ നഷ്ടമായതിനെത്തുടർന്ന് വഴി മാറി പറന്നിരുന്നു. സിഗ്നലുകൾ നഷ്ടമായതിനെത്തുടർന്ന് ഒരു വിമാനം അനുമതിയില്ലാതെ ഇറാന്റെ വ്യോമാതിർത്തിയിലേക്ക് കയറിയ സംഭവം പോലും റിപ്പോർട്ട് ചെയ്തിരുന്നു.

വിമാനത്തിന്റെ അന്തർനിർമ്മിത നാവിഗേഷൻ സംവിധാനത്തെ കബളിപ്പിക്കുന്നതിന് പ്രവർത്തനം മാറ്റുന്നതിനും ആയി വ്യാജ സിഗ്നലുകൾ നൽകിയാണ് ജാമിംഗും സ്പൂഫിംഗും നടത്തുന്നത്. ഇത്തരത്തിലുള്ള വ്യാജ സിഗ്നൽ ലഭിക്കുന്നതോടെ പോകേണ്ട ദിശയിൽ നിന്നും മൈലുകളോളം വ്യതിചലിച്ചതായി കാണിക്കും. ഇത്തരത്തിൽ യഥാർത്ഥ ജിപിഎസ് സിഗ്നലുകളെ കബളിപ്പിച്ച് വിമാനങ്ങളെ വഴിമാറ്റാൻ സ്പൂഫിംഗ് സാങ്കേതിക വിദ്യകൾ കൊണ്ട് കഴിയും.

ഇറാന്റെ വ്യോമാതിർത്തി, വടക്കൻ ഇറാഖ്, അസർബൈജാൻ എന്നീ മേഖലകളിലാണ് ഇത്തരം ജാമിംഗും സ്പൂഫിംഗും കൂടുതലായി നടക്കുന്നത്. ആരാണ് ഈ സംഭവങ്ങൾക്ക് പിന്നിൽ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ സാഹചര്യങ്ങൾ നിരന്തരമായി തുടരുന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകി. എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർ, പൈലറ്റുമാർ, എയർ നാവിഗേഷൻ സർവീസ് പ്രൊവൈഡർമാർ (ANSP), എയർ ട്രാഫിക് കൺട്രോളർമാർ എന്നിവർക്കായി ഈ സാഹചര്യങ്ങളെ നേരിടാനുള്ള സമഗ്രമായ ലഘൂകരണ നടപടികളും പ്രവർത്തന പദ്ധതികളും അടങ്ങിയ സർക്കുലർ ഡിജിസിഎ കൈമാറിയിട്ടുണ്ട്.

Tags: DGCAmiddle eastfake gps signalaviation navigation
Share2TweetSendShare

Latest stories from this section

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

ഡൽഹിയിൽ രണ്ടാം ദിവസവും ഭൂചലനം ; പ്രഭവ കേന്ദ്രം ഹരിയാന ; ആശങ്കയിൽ ജനങ്ങൾ

Discussion about this post

Latest News

ഞാൻ ആ രഹസ്യം വെളിപ്പെടുത്തിയാൽ ജോ റൂട്ട് കേൾക്കും, പക്ഷെ ഒരു ഐറ്റം ആവനാഴിയിൽ ഒരുങ്ങുന്നുണ്ട്; വെളിപ്പെടുത്തലുമായി ജോ റൂട്ട്

തൊട്ടാൽ പൊള്ളും പൊന്ന് ;സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

ലോർഡ്സിന്റെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടിയിട്ടും ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ജസ്പ്രീത് ബുംറ; ആ പോയിന്റ് ശ്രദ്ധിക്കേണ്ടത്

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു

ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട്, പക്ഷെ ഞാൻ അത് എടുക്കില്ല; ചിരിപ്പിച്ച് ജസ്പ്രീത് ബുംറ; വീഡിയോ കാണാം

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

ഇന്ത്യക്ക് ആ താരമാണ് എക്സ് ഫാക്ടർ എങ്കിൽ ഞങ്ങൾക്ക് അവനാണ്, ചെറുക്കൻ ഉള്ളപ്പോൾ ഡ്രസിങ് റൂമിൽ ആവേശമാണ്: ജോ റൂട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies