ചെന്നൈ: വില്ലൻ കഥാപാത്രങ്ങൾ മാനസിക സംഘർഷം തരുന്നതായി നടൻ വിജയ് സേതുപതി. അതിനാൽ ഇനി വില്ലൻ കഥാപാത്രങ്ങൾ അഭിനയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 54ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിൽ ഇനി വില്ലൻ വേഷങ്ങൾ ചെയ്യില്ല. വില്ലൻ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ പരിമിതി തോന്നാറുണ്ട്. വലിയ മാനസിക സംഘർഷങ്ങൾക്ക് ഇത് കാരണം ആകുന്നുണ്ട്. മാനസിക ബുദ്ധിമുട്ടുണ്ട്. ഇതൊന്നും അഭിമുഖീകരിക്കേണ്ടതില്ല എന്നും താരം പറഞ്ഞു.
അവസാന പടത്തിന് ശേഷം ഇനി വില്ലൻ കഥാപാത്രങ്ങൾ ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ ഇനി വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നില്ല. കുറച്ച് കാലത്തേക്ക് ഇത്തരം റോളുകൾ ചെയ്യുന്നതിൽ നിന്നും വിട്ട് നിൽക്കുകയാണെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.
വിക്രം വേദ, പേട്ട, മാസ്റ്റർ,ജവാൻ എന്നീ സിനിമകളിൽ ആണ് വിജയ് സേതുപതി വില്ലൻ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. ജവാനാണ് അവസാനമായി വിജയ് സേതുപതി വില്ലൻ വേഷത്തിൽ അഭിനയിച്ചത്.
Discussion about this post