പഞ്ചാബ്: പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയ മലയാളിയായ മുന്‍ വ്യോമസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്കിയ കെ.കെ രഞ്ജിത്തിനെ പഞ്ചാബില്‍ നിന്ന് ഡല്‍ഹി പൊലീസാണ് വ്യോമസേന ഉദ്യോഗസ്ഥനെ പിടികൂടിയത്.
അതേ സമയം തന്നെ കുടുക്കിയതാണെന്നും തനിക്കിതില്‍ പങ്കില്ലെന്നും രഞ്ജിത് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്ത ശേഷമാണ് ഇന്ന് അറസ്റ്റ് ചെയ്തത്. വ്യോമസേനയിലെ നോണ്‍ കമ്മീഷണ്‍ഡ് കാറ്റഗറിയിലാണ് ഉദ്യോഗസ്ഥന് ജോലി നോക്കിയിരുന്നത്. പാകിസ്ഥാന് അതിര്‍ത്തിക്ക് സമീപമുള്ള ഭാടിണ്ട വ്യോമതാവളത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഐഎസ്ഐയ്ക്ക് വേണ്ടി ചാരപ്പണി നടത്തുന്ന ഇന്ത്യയുടെ സേനയിലെ അംഗങ്ങളെ പിടികൂടിന്നതിനായി ഡല്‍ഹി ക്രൈബ്രാഞ്ച് പ്ര്ത്യേക സംഘമുണ്ടാക്കിയിരുന്നു.
ബിഎസ്എഫിലേയും മറ്റ് പ്രതിരോധ സേനകളിലേയും വിരമിച്ചതും ഇപ്പോള്‍ ജോലി ചെയ്യുന്നതുമായ ചാരന്മാരെ കണ്ടെത്താനുള്ള ശ്രമത്തില്‍ പിടിയിലാകുന്ന രണ്ടാമത്തെ വ്യക്തിയാണ് വ്യോമസേന ഉദ്യോഗസ്ഥന്. ഇന്നലെ മറ്റൊരു സൈനിക ഉദ്യോഗസ്ഥനേയും പിടികൂടിയിരുന്നു.
Discussion about this post