തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ റൺമഴ തീർത്ത് ഇന്ത്യൻ ബാറ്റ്സ്മാൻമാർ. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് ഇന്ത്യ നേടിയത്. യഷസ്വി ജെയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ , റുതുരാജ് ഗെയ്കവാദ് എന്നീ താരങ്ങൾ അർദ്ധ സെഞ്ച്വറി നേടി.
ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ജയ്‌സ്വാള്‍ – റുതുരാജ് സഖ്യം ഗംഭീര തുടക്കമാണ് നല്‍കിയത്. യഷസ്വി ജെയ്‌സ്വാള്‍ 53 റൺസും റുതുരാജ് ഗെയ്കവാദ് 58 റൺസും നേടി. ഇഷാന്‍ കിഷന്‍ 52 റൺസ് ആണ് നേടിയത്. റിങ്കു സിംഗ് എട്ട് പന്തില്‍ പുറത്താവാതെ 29 റൺസും നേടി.
ആദ്യ മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.
Discussion about this post