ഡല്‍ഹി: തീവ്രവാദ വിരുദ്ധ പോരാട്ടവും പ്രതിരോധവും മുഖ്യ ചര്‍ച്ചാ വിഷയമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാലസ്തീനും ഇസ്രായേലും സന്ദര്‍ശിക്കും. ജനുവരി 15 മുതലാണ് സന്ദര്‍ശനം തീരുമാനിച്ചിട്ടുള്ളത്. ഇസ്രായേലില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ നയതന്ത്രതല ചര്‍ച്ചകള്‍ തീരുമാനിച്ചിട്ടുണ്ട്.
അടുത്തകൊല്ലം പകുതിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുള്ള പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് സുഷമയുടെ യാത്ര. ഇറാഖ് സിറിയ അതിര്‍ത്തിയില്‍ ഐസിസിന്റെ സ്വാധീനം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളുടെയും ചര്‍ച്ച എന്നതും ശ്രദ്ധേയമാണ്.
പാലസ്തീന്‍ സന്ദര്‍ശിച്ച ശേഷമാകും ഇരുനേതാക്കളും ഇസ്രായേലിലേക്ക് പോകുക. മോദി ജറുസലേമിലേക്ക് പോകും മുമ്പ് ഇസ്രായേല്‍ പ്രസിഡന്റ് റുവെന്‍ റിവ്‌ലിന്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ ഇന്ത്യയിലെത്താനും സാദ്ധ്യതയുണ്ട്. 2016 ഒക്ടോബറില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഇസ്രായേലിലേക്ക് പോകും. ഇതോടെ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രത്തലവനായി പ്രണബ് മാറും.
Discussion about this post