ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ സഞ്ജു സാംസൺ സ്ഥാനം പിടിച്ചു. ഡിസംബറിലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നടക്കുക. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും ആണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെടുന്നത്. ഇതിൽ ഏകദിന മത്സരങ്ങൾക്കായുള്ള ടീമിലാണ് സഞ്ജു സാംസൺ ഇടം നേടിയിട്ടുള്ളത്.
ഈ വർഷം ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിലാണ് സഞ്ജുവിന്റെ അവസാന ഏകദിന മത്സരം നടന്നിരുന്നത്. തുടർന്ന് അയർലൻഡിൽ നടന്ന ടി20യിലും താരം കളിച്ചു. എന്നാൽ ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ സഞ്ജുവിന് ആയിരുന്നില്ല.
2021 ജൂലൈയിൽ തന്റെ ഏകദിന അരങ്ങേറ്റം കുറിച്ച 29 കാരനായ സഞ്ജു സാംസൺ 13 ഏകദിന മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. സഞ്ജുവിനെ കൂടാതെ മറ്റൊരു യുവതാരം രജത് പടിദർ ഏകദിന ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കെ എൽ രാഹുൽ ആയിരിക്കും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഏകദിന ടീമിനെ നയിക്കുന്നത്.
Discussion about this post