ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ രൂപരേഖ ജനുവരിയില്‍ ബിജെപി പുറത്തിറക്കിയേക്കും. രൂപരേഖയെക്കുറിച്ചറിയാന് ജനുവരി 9, 10 തീയതികളിലായി നടക്കുന്ന സെമിനാര്‍ കാണാനായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി തന്റെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
അയോധ്യയില്‍ ബിജെപി രാമക്ഷേത്രം നിര്‍മിക്കുമെന്നു കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ പറഞ്ഞതായും സ്വാമി ട്വിറ്ററില്‍ പറയുന്നുണ്ട്. സുപ്രീംകോടതിയില്‍ നിന്നുള്ള ഉത്തരവിനായിട്ടാണ് കാത്തിരിക്കുന്നതെന്നും അതു ലഭിച്ചാലുടന്‍ അടുത്ത നടപടികള്‍ തുടങ്ങുമെന്നും ശര്‍മ തന്നോട് പറഞ്ഞതായി സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററിലൂടെ വ്യക്തമാക്കി
അയോധ്യയില്‍ ബിജെപി രാമക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ ഇന്നലെ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച പാര്‍ട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. രാജ്യത്തെ ജനങ്ങളും രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതിയുടെ ഉത്തരവ് ലഭിച്ചാലുടന്‍ ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post