ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ ഒരു ഭീകരനെ ഏറ്റുമുട്ടലിലൂടെ വധിച്ച് സുരക്ഷാസേന.അരിഹാൾ മേഖലയിലെ ന്യൂകോളനിയിൽ ഭീകരർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരൻ കൊല്ലപ്പെടുകയായിരുന്നു,. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏത് ഭീകരസംഘടനയുടെ ഭാഗമാണെന്ന കാര്യം സൈന്യം പുറത്ത് വിട്ടിട്ടില്ല.
അതേസമയം ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട പ്രാദേശിക തീവ്രവാദിയാണ് കൊല്ലപ്പെട്ടതെന്നും പിഞ്ചൂര ഷോപ്പിയാൻ സ്വദേശി കിഫയത്ത് അയൂബ് അലിയെന്നാണ് ഭീകരന്റെ പേരെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
ഇയാളുടെ പക്കൽ നിന്ന് ഒരു പിസ്റ്റൾ, രണ്ട് ഗ്രനേഡുകൾ, രണ്ട് മാഗസിനുകൾ, അഞ്ച് റൗണ്ടുകൾ എന്നിവ കണ്ടെടുത്തു. ഈ വർഷം ഒക്ടോബർ 04 നാണ് ഭീകരൻ സംഘടനയിൽ ചേർന്നതെന്നുമാണ് വിവരം.









