എറണാകുളം: ഷൂട്ടിംഗിനിടെ പരിക്കേറ്റ നടൻ ആസിഫ് അലി ആശുപത്രിവിട്ടു. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രിവിട്ടത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്ന നടൻ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
വ്യാഴാഴ്ച ആയിരുന്നു നടൻ ആശുപത്രിവിട്ടത്. ഷൂട്ടിംഗിനിടെ അദ്ദേഹത്തിന്റെ ഇടത് കാൽമുട്ടിനാണ് പരിക്കേറ്റത്. ലിഗമെന്റ്, മിനസ്കസ് റിപ്പയർ എന്നീ ശസ്ത്രക്രിയകൾ ആണ് നടത്തിയത് എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. അദ്ദേഹത്തിന് ഡോക്ടർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. രണ്ട് ആഴ്ചയോളമാണ് വിശ്രമം നിർദ്ദേശിച്ചിരുന്നത്. അതു കഴിഞ്ഞാൽ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർ അറിയിച്ചു. ഫിസിയോതെറാപ്പിയും നിർദ്ദേശിച്ചിട്ടുണ്ട്.
വിശ്രമത്തിൽ തുടരാൻ ഡോക്ടർ നിർദ്ദേശിച്ച സാഹചര്യത്തിൽ ആസിഫ് അലിയുടെ ഭാഗങ്ങൾ ചിത്രീകരിക്കുന്നത് നിർത്തിവച്ചു. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിലാണ് ആസിഫ് അലി നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Discussion about this post