ഭോപ്പാൽ: ഉജ്ജയിനിൽ ക്ഷേത്രത്തിനുള്ളിൽ മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ. ഫസൽപുര സ്വദേശിയായ ലത്തീഫ് ഖാനാണ് അറസ്റ്റിലായത്. രാംഗഡിൽ നിർമ്മിച്ചിട്ടുള്ള ചെറുക്ഷേത്രങ്ങളിൽ ഒന്നിലാണ് ലത്തീഫ് മൂത്രമൊഴിച്ച് അശുദ്ധിയാക്കിയത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഡൽഹിയിൽ നിന്നും ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തൻ ആണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിനിടെ ഇയാളെ നാട്ടുകാർ ചേർന്ന് പിടികൂടി. മഹാകാൽ പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
60 കാരനായ ലത്തീഫ് മുനിസിപ്പൽ കോർപ്പറേഷനിലെ തൂപ്പുകാരനായിരുന്നു. കഴിഞ്ഞ മാസം ആയിരുന്നു ഇയാൾ ജോലിയിൽ നിന്നും വിരമിച്ചത്. എന്നാൽ ഇതിന് ശേഷം ഇയാൾ ക്ഷേത്ര പരിസരത്ത് കറങ്ങി നടക്കുക പതിവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരം ആണ് പോലീസ് കേസ് എടുത്തത്.
Discussion about this post