റായ്പ്പൂർ : ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ രൂപീകരിക്കാനൊരുങ്ങുകയാണ്. തുടർഭരണം പ്രതീക്ഷിച്ച കോൺഗ്രസ് ദുഖിതരാണെങ്കിലും അവരെക്കാൾ പതിന്മടങ്ങ് ദുഖത്തിലും ഭയത്തിലും കഴിയുന്ന ഒരു വിഭാഗമുണ്ട് ഇന്ത്യയിലെ ഇടത് പക്ഷ തീവ്രവാദ ഗ്രൂപ്പുകൾ ആണത്. കാരണം സംസ്ഥാനത്തെ ബസ്തർ ജില്ലയിൽ നിലായുറപ്പിച്ച മാവോയിസ്റ്റുകളെ തുരത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആഭ്യന്തര സുരക്ഷാ ഏജൻസികളും തുനിഞ്ഞിറങ്ങുമെന്ന് തീർച്ചയാണ്.
ദക്ഷിണ ഛത്തീസ്ഗഡിൽ 1200 ഓളം ശക്തമായ നക്‌സൽ കേഡറുകൾക്ക് പുറമെ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലും ഒഡീഷയിലെ ചില പോക്കറ്റുകളിലും മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ട്.
ഇടതുപക്ഷ തീവ്രവാദം അതിന്റെ അവസാന ഘട്ടത്തിലാണെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർണമായും വേരോടെ പിഴുതെറിയുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കഴിഞ്ഞ ഒക്ടോബറിലാണ് വ്യക്തമാക്കിയത് , മാവോയിസ്റ്റുകളെ നേരിടാൻ കേന്ദ്ര സേനയെ വിന്യസിക്കുക, വികസനം യുക്തിസഹമാക്കുക, . “വാക്വം” ഏരിയയിൽ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിക്കുക എന്നീ നടപടികൾ കൈക്കൊള്ളും എന്ന് അമിത് ഷാ വെളിപ്പെടുത്തിയിരുന്നു.
‘വാക്വം ഏരിയകൾ’ എന്നത് ‘കോർ’ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളെയാണ് സൂചിപ്പിക്കുന്നത്, കൂടുതലും കനത്ത വനപ്രദേശങ്ങളിൽ, സുരക്ഷാ സംവിധാനത്തിനോ ഭരണ സംവിധാനത്തിനോ കടന്നുകയറാൻ കഴിയാത്ത സ്ഥലങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.
എന്തായാലും ഛത്തീസ്‌ഗഡിൽ ബി ജെ പി യുടെ ഡബിൾ എൻജിൻ ഭരണകൂടം വരുന്നതോടെ പല മാവോയിസ്റ്റുകളുടെയും നെഞ്ചിന്കൂട് അരിപ്പയാകുമെന്ന് നിസംശയം പറയാം








