കൽപ്പറ്റ; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പനവല്ലി ചെമ്പകമൂല സ്വദേശി കോട്ടക്കുന്ന് ഹൗസിൽ മുഹമ്മദ് ആബിദ് (23) ആണ് അറസ്റ്റിൽ ആയത്.
സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിൽ വിദ്യാർത്ഥിനി കൗൺസിലറോട് പീഡന കാര്യം വെളിപ്പെടുത്തിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു.
ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post