പാലക്കാട്: വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ സ്‌കൂൾ ക്ലർക്കിനെ സസ്‌പെൻഡ് ചെയ്തു. ചളവറ ഹയർ സെക്കന്ററി സ്‌കൂളിലെ ക്ലർക്ക് എ പി സത്യപാലനെതിരെയാണ് നടപടി സ്വീകരിച്ചത്. വിനോദയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഇയാൾ കുട്ടികളോട് മോശമായി സംസാരിക്കുകയായിരുന്നു.
സംഭവത്തിൽ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു എന്നാൽ സ്‌കൂൾ അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെ ശക്തമായ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്ത് എത്തുകയായിരുന്നു. ഇതേ തുടർന്നാണ് സത്യപാലനെ സസ്‌പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ സ്‌കൂൾ മാനേജ്‌മെന്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിദ്യാർഥികൾ നൽകിയ പരാതിയിൽ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന പരാതിയിൽ ഹെഡ്മിസ്ട്രസിനെതിരെയും നടപടിയെടുത്തിട്ടുണ്ട്.












