കോഴിക്കോട്: ധാർമ്മിക മൂല്യത്തിന്റെ പേരിൽ ഫാറൂഖ് കോളേജ് യൂണിയൻ പരിപാടിയിൽ നിന്നും ഒഴിവാക്കിയ സംവിധായകൻ ജിയോ ബേബിയ്ക്ക് കണക്കിന് കൊടുത്ത് സോഷ്യൽ മീഡിയ. ശബരിമലയെ ചൊറിയുന്നതുപോലെയല്ല മറ്റ് സെമിറ്റിക് മതങ്ങളെ തൊട്ട് കളിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഹിന്ദുക്കളെക്കുറിച്ച് നിങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാം. എന്നാൽ മറിച്ചൊന്ന് സംഭവിച്ചാൽ സംവിധായകൻ ഇരട്ട നീതി അനുഭവിക്കേണ്ടിവരുമെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്.
ഫാറൂഖ് കോളേജിലെ പരിപാടിയിൽ നിന്നും ഒഴിവാക്കിയതിന് പിന്നിൽ കാതൽ എന്ന സിനിമയുടെ പ്രമേയം ആണെന്നാണ് സൂചന. സ്വവർഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയിൽ പ്രധാന കഥാപാത്രം ക്രിസ്ത്യൻ മതവിശ്വാസിയാണ്. ക്രിസ്ത്യൻ പേര് വച്ചതിനാൽ ചെറിയ ബഹിഷ്‌കരണങ്ങളിൽ സംഭവം ഒതുങ്ങി. മറിച്ച് കഥാപാത്രം വല്ല മുഹമ്മദ് കുട്ടിയോ അഷറഫോ ആയിരുന്നെങ്കിൽ ഇതിനോടകം തന്നെ വലതു കൈപ്പത്തിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയേനെയെന്നും സോഷ്യൽ മീഡിയ ഓർമ്മിക്കുന്നുണ്ട്.
സ്ത്രീപക്ഷ സിനിമയെന്ന പേരിൽ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിൽ ശബരിമലയെയും ഹെെന്ദവ വിശ്വാസങ്ങളെയും അവഹേളിക്കുന്ന തരത്തിൽ രംഗങ്ങൾ ഉണ്ട്. സിനിമ ഇറങ്ങിയതിന് പിന്നാലെ ഈ രംഗങ്ങൾക്ക് വലിയ കയ്യടിയായിരുന്നു . ഇടത്പക്ഷ ബുദ്ധിജീവികളിൽ നിന്നും ലഭിച്ചത്. സിനിമ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ കാതൽ എന്ന സിനിമയ്ക്ക് വിപരീത ഫലമാണ് ഉണ്ടായത്. ഇതിന് കാരണം ഹിന്ദുക്കളുടെ തലയിൽ കയറി കളിക്കുന്നതുപോലെ മറ്റ് മതങ്ങളെ ചൊറിയാൻ അനുവദിക്കില്ല എന്നതാണെന്നും സോഷ്യൽ മീഡിയ വ്യക്തമാക്കുന്നു. ഒഴിവാക്കപ്പെട്ടതിൽ അത്രയ്ക്ക് വിഷമം ഉണ്ടെങ്കിൽ ഇരുന്ന് മോങ്ങിയ്‌ക്കോയെന്ന് പരിഹാസവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.













Discussion about this post