പൊലീസിനെ നിരന്തരം വെല്ലുവിളിച്ച് ഒളിവിലിരുന്നും സോഷ്യൽ മീഡിയയിൽ കുറിപ്പുകളിടുന്നഅർജുൻ ആയങ്കിക്കായി വലവിരിച്ച് അന്വേഷണ സംഘം. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻആയങ്കിയുടെ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തൃശൂർ കേന്ദ്രീകരിച്ചും അയൽജില്ലകളിലും അതിർത്തി പ്രദേശങ്ങളിലും പൊലീസ് വ്യാപക തെരച്ചിൽ നടത്തിവരികയാണ്. എന്നാൽ, കനത്ത ജാഗ്രതയ്ക്കിടയിലും ആയങ്കിയെ തൊടാനാകാതെ അന്വേഷണ സംഘം വലയുകയാണ്. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെപ്രധാന സംശയം.
ഒളിവിലിരുന്നുകൊണ്ട് അർജുൻ നടത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇയാൾ തന്നെയാണോഇടുന്നത്, അതോ സംഘത്തിലുള്ള മറ്റാരെങ്കിലും അക്കൗണ്ട് കൈകാര്യം ചെയ്യുകയാണോ എന്നുംഅന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇതിനിടെ, പൊലീസിനും സിസ്റ്റത്തിനും നേരെ കടുത്തവെല്ലുവിളികൾ ഉയർത്തി ഇന്നലെ രാത്രിയും അർജുൻ ആയങ്കിയുടെ പേജിൽ പുതിയ പോസ്റ്റ്പ്രത്യക്ഷപ്പെട്ടു. “തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലുംമുട്ടുകുത്തില്ല” എന്നുമാണ് ഒടുവിലത്തെ ഫേസ്ബുക്ക് കുറിപ്പിൽ അർജുൻവ്യക്തമാക്കിയിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ നിരവധി ആളുകൾ പിന്തുണയുമായി എത്തുകയുംകമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നേരത്തെ, കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും, “പറ്റുമെങ്കിൽ എന്നെ പിടിച്ചോ” എന്നും തുറന്നടിച്ചുകൊണ്ട് അർജുൻ പൊലീസിനെ പരസ്യമായിവെല്ലുവിളിച്ചിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കീഴടങ്ങാമെന്ന്കരുതിയതാണെന്നും, എന്നാൽ അല്ലാതെ തന്നെ പിടിച്ചേ അടങ്ങൂ എന്നാണെങ്കിൽ വന്ന് പിടിക്കൂഎന്നും ഇയാൾ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിച്ചു. ഇനി എന്തായാലും ജാമ്യം എടുത്ത ശേഷംമാത്രമേ പുറത്തുവരൂ എന്നും അർജുൻ തുറന്നടിച്ചു.
പൊലീസ് ഉദ്യോഗസ്ഥനെ വധഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നത്ആഭ്യന്തര വകുപ്പിനും പൊലീസിനും വലിയ അഭിമാനപ്രശ്നമായി മാറിയിട്ടുണ്ട്. മൂവാറ്റുപുഴഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസ്അന്വേഷിക്കുന്നത്. അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരെയും സഹോദരൻഅഖിലിനെയും തൃശൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജിതമാക്കിയെങ്കിലും, തൃശൂരിൽ വെച്ച് വാഹനം മാറി അർജുൻ തമിഴ്നാട് അല്ലെങ്കിൽ കർണാടക അതിർത്തികടന്നിരിക്കാമെന്നാണ് നിഗമനം.










