മുംബൈ: ഇന്ത്യൻ വിപണിയിലേക്ക് എങ്ങനെയെങ്കിലും കയറിപ്പറ്റുക എന്നതാണ് സൗദി അറേബ്യയുടെ ഏറ്റവും വലിയ അഭിലാഷമെന്നും തന്റെ രാജ്യത്തിന് ഇക്കാര്യത്തിൽ വലിയ പദ്ധതികളുണ്ടെന്നും സൗദി ടൂറിസം അതോറിറ്റിയുടെ ഏഷ്യാ-പസഫിക് മാർക്കറ്റ് പ്രസിഡന്റ് അൽഹസൻ അൽദബാഗ് പറഞ്ഞു.
“ഞങ്ങളുടെ ഏറ്റവും വലിയ അഭിലാഷം അല്ലെങ്കിൽ പ്രതീക്ഷകൾ ഇന്ത്യൻ വിപണിയെ ചുറ്റിപ്പറ്റിയാണ്. ഈ രാജ്യം ഒരു വലിയ നഗര വിപണിയുടെ ആസ്ഥാനമാണ്, അത് ഇന്ന് അതിവേഗം വളരുകയാണ്. ഇന്ത്യൻ വിപണിയെക്കുറിച്ച് ഞങ്ങൾക്ക് വലിയ പദ്ധതികളുണ്ട്,” അദ്ദേഹം ബുധനാഴ്ച മുംബൈയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം, സൗദിയിലേക്ക് 1 ദശലക്ഷം ഇന്ത്യൻ സന്ദർശകരെ ഞങ്ങൾ സ്വാഗതം ചെയ്തു, ഈ വർഷം സൗദിയിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം വർധനയുണ്ടായി എന്നതിൽ എനിക്ക് സന്തോഷമുണ്ട്. 2030 ഓടെ ഇന്ത്യയിൽ നിന്ന് 7.5 ദശലക്ഷം സന്ദർശകരെ സൗദിയിലേക്ക് ആകർഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്ക് സൗദിയെ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ സൗദി അറേബിയക്ക് ഇന്ത്യയെ ആവശ്യമുണ്ട് എന്ന് തെളിയിക്കുന്നതാണ് സൗദി ഉന്നത ഉദ്യോഗസ്ഥന്റെ ഈ വാക്കുകൾ. ഗൾഫ് രാജ്യങ്ങളോട് രാജാവിനേക്കാൾ വലിയ രാജഭക്തി പ്രകടിപ്പിക്കുന്നവർ തീർച്ചയായും കേൾക്കേണ്ടതാണ് ഇത്
Discussion about this post