മഹാരാജ്ഗഞ്ച്: വ്യാജ വിസ രേഖകളിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതിന് യുഎസ് പൗരനെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ച് പ്രാദേശിക കോടതി. ഇയാളിൽ നിന്ന് 20,000 രൂപ പിഴയും കോടതി ചുമത്തിയതായി എഎസ്പി അതിഷ് കുമാർ സിംഗ് പറഞ്ഞു.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സൗരഭ് ശ്രീവാസ്തവ വെള്ളിയാഴ്ചയാണ് എറിക് ഡാനിയൽ ബെക്ക്വിത്തിന് (36) രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
പിഴയടച്ചില്ലെങ്കിൽ 15 ദിവസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
നേപ്പാളിൽ നിന്ന് ഇന്ത്യ നേപ്പാൾ അതിർത്തി ആയ സനൗലിയിൽ നിന്നും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് ഇയാളുടെ രേഖകൾ പരിശോധിച്ചപ്പോഴാണ് വിസ വ്യാജമാണെന്ന് തെളിഞ്ഞത്. മാർച്ച് 29 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്
ഐപിസിയിലെ പ്രസക്തമായ വകുപ്പുകളും ഫോറിനേഴ്‌സ് ആക്ടിലെ സെക്ഷൻ 14 പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു.
മാനദണ്ഡമനുസരിച്ച് ബന്ധപ്പെട്ട എംബസിയെയും രഹസ്യാന്വേഷണ ഏജൻസികളെയും അറിയിച്ചിട്ടുണ്ടെന്നും എ എസ് പി പറഞ്ഞു.









Discussion about this post