ഗുവാഹട്ടി: കാഴ്ച ബംഗ്ലാവിലെ കുട്ടി ജിറാഫിന് പേരിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹട്ടി കാഴ്ച ബംഗ്ലാവിൽ അടുത്തിടെയുണ്ടായ പെൺ ജിറാഫ് കുട്ടിയ്ക്കാണ് പേരിട്ടത്. പാരിജാത് എന്നാണ് പേര് നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് കാഴ്ച ബംഗ്ലാവിലെ ജിറാഫ് കുഞ്ഞിന് ജന്മം നൽകിയത്. ഇത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ കുട്ടി ജിറാഫിന് പേര് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമത്തിൽ ഹിമന്ത ബിശ്വ ശർമ്മ കുറിപ്പും പങ്കുവച്ചിരുന്നു. ഇത് പ്രകാരം മുന്നൂറോളം പേരുകൾ ആണ് ലഭിച്ചത്. ഇതിൽ നിന്നും തിരഞ്ഞെടുത്ത പേരാണ് പാരിജാത്.
മുഖ്യമന്ത്രി കാഴ്ച ബംഗ്ലാവിൽ നേരിട്ട് എത്തിയായിരുന്നു പേര് നൽകിയത്. ഇതിന് പുറമേ കുട്ടി ജിറാഫിന് പാൽ നൽകുകയും ചെയ്തു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
350 പേരുകൾ കുട്ടി ജിറാഫിനായി ലഭിച്ചതായി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഇതിൽ നിന്നും നറുക്കിട്ടാണ് പാരിജാത് എന്ന പേര് തിരഞ്ഞെടുത്തത്. കാഴ്ച ബംഗ്ലാവിൽ ഉണ്ടാകുന്ന ആദ്യത്തെ ജിറാഫിൻ കുഞ്ഞാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post