തിരുവനന്തപുരം: നിയസമഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് മത്സരിക്കുന്ന കാര്യം കേരള ഘടകം തീരുമാനിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
തിരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്ന് കേരള ഘടകം തീരുമാനിക്കും. പ്ലീനത്തിലെ തീരുമാനങ്ങളനുസരിച്ച് തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കാന്‍ എത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
Discussion about this post