ജാർഖണ്ഡ് : ഭൂമി തട്ടിപ്പ് കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ഡിസംബർ 12ന് ഹാജരാവാൻ സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നേരത്തെ, ഓഗസ്റ്റ് 14 ന് റാഞ്ചിയിലെ ഫെഡറൽ ഏജൻസിയുടെ ഓഫീസിൽ ചോദ്യം ചെയ്യാനും പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മൊഴി രേഖപ്പെടുത്താനും സോറന് ഇഡി സമൻസ് അയച്ചിരുന്നു.ഇൻഡി സഖ്യത്തിൽ ഉൾപ്പെടുന്ന ജാർഖണ്ഡ് മുക്തി മോർച്ചയുടെ എക്സിക്യൂട്ടീവ് പ്രസിഡണ്ടാണ് ഹേമന്ത് സോറൻ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസിനെതിരായ സോറന്റെ ഹർജി പരിഗണിക്കാൻ സെപ്റ്റംബർ 18ന് സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. എങ്കിലും ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് സോറന് ഈ വിഷയത്തിൽ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാം എന്ന് വ്യക്തമാക്കിയിരുന്നു.
തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തനിക്ക് സമൻസ് അയച്ചത് ചോദ്യം ചെയ്ത് സെപ്തംബർ 23ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ ജാർഖണ്ഡ് ഹൈക്കോടതിയിൽ ഹർജി നൽകി.
ഏതാനും ദിവസം മുമ്പാണ് ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് എം പി യുടെ നിരവധി സ്ഥലങ്ങളിൽ നിന്നും കോടികണക്കിന് രൂപയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്
Discussion about this post