Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ക്യാമറ ഓഫ് ആയില്ല, സിബി മലയിലിന്റെ ആഗ്രഹത്തിന് മുന്നിൽ ലാൽ വിസ്മയമായ നിമിഷങ്ങൾ; ആ മാസ്മരിക രംഗങ്ങൾക്ക് പിന്നിൽ മോഹൻലാലിൻറെ ‘യെസ്’

by Brave India Desk
Feb 1, 2026, 06:18 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

ഒരു സിനിമയുടെ ഷൂട്ടെല്ലാം കഴിഞ്ഞാൽ പ്രധാന അഭിനേതാക്കൾ സാധാരണയായി ചെയ്യുക, അടുത്ത സെറ്റിലേക്ക് പോകും അല്ലെ? എന്നാൽ ഷൂട്ടെല്ലാം തീർന്നു എന്ന സമാധാനത്തിൽ ഇരുന്ന സമയത്ത് ഒരു നടൻ തിരിച്ചെത്തി വീണ്ടും അഭിനയിച്ച സിനിമയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അത്തരത്തിൽ രണ്ട് സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഈ രണ്ട് സിനിമകളുടെയും സംവിധായകൻ സിബി മലയിൽ, വീണ്ടും തിരിച്ചുവന്ന് അഭിനയിച്ച ആ നടന്റെ പേര്- മോഹൻലാൽ.

ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ 1989 ൽ സംവിധാനംചെയ്ത ചിത്രമാണ് ‘കിരീടം’. മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ചവയില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ചിത്രം കൂടിയാണ് ‘കിരീടം’. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി. സിനിമയിൽ മലയാളികളെ കരയിച്ച “കണ്ണീർപ്പൂവിൻ്റെ കവിളിൽ തലോടി” എന്ന ഗാനത്തിൽ മോഹൻലാൽ നടക്കുന്ന ഒരു ഭാഗം വേണമെന്ന ആഗ്രഹം സിബി മലയിലിനുണ്ടായി. ചിത്രത്തിന്റെ എഡിറ്റ് നടക്കുന്ന സമയത്ത് ഈ കാര്യം സിബി നിർമ്മാതാക്കളോട് പറയുകയും ചെയ്തു.

Stories you may like

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

എന്നാൽ അവർ അത് നടക്കില്ല എന്നാണ് സിബിയോട് അവർ പറഞ്ഞത്. ഇതിന്റെ പേരിൽ സിബിയും നിർമ്മാതാക്കളും തമ്മിൽ തർക്കവും ഉണ്ടായി. എന്തായാലും മോഹൻലാൽ ഈ കാര്യം അറിയുകയും ” അതിന് എന്താണ് നമുക്ക് ആ ഭാഗം ചെയ്യാം” എന്ന് പറയുകയും ചെയ്തു. മുഖം പോലും കാണിക്കാതെയുള്ള മോഹൻലാലിന്റെ ആ തിരിഞ്ഞുള്ള നടത്തം ഇന്നും മലയാളി മനസുകളിൽ ഉണ്ട്.

1999 ഇൽ പുറത്തിറങ്ങിയ മോഹൻലാൽ നായക വേഷത്തിൽ എത്തിയ ഉസ്താദിൽ കുടുംബസ്ഥനായ പരമേശ്വരൻയും അധോലോക നായകനായ ഉസ്താദിൻറെയും കഥയാണ് പറഞ്ഞിരിക്കുന്നത്. മോഹൻലാൽ തകർത്തഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്കും ഏറെ ആരാധകരുണ്ട്. ചിത്രത്തിലെ “നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി” ആദ്യം സിനിമയിൽ ഷൂട്ട് ചെയ്തിരുന്നില്ല. എന്നാൽ പാട്ട് കാസെറ്റിൽ ഉൾപ്പെടുത്തിയപ്പോൾ അത് ഹിറ്റാകുകയും ഒരുപാട് ആളുകൾ ഈ പാട്ട് വിഡിയോയിൽ കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ മോഹൻലാൽ പ്രകൃതി ചികിത്സയുടെ ഭാഗമായി ഒരു ബ്രേക്ക് എടുത്തിരിക്കുന്ന സമയമായിരുന്നു. എന്നാൽ സിബി മലയിൽ ആവശ്യപ്പെട്ടത് പ്രകാരം മോഹൻലാൽ തിരിച്ചെത്തുകയും ഈ പാട്ടിൽ അഭിനയിക്കുക ആയിരുന്നു.

ചിത്രത്തിൽ താടിയില്ലാതെ പ്രത്യക്ഷപ്പെടുന്ന മോഹൻലാലിന്, ഈ പാട്ടിൽ അഭിനയിക്കുന്ന സമയത്ത് താടിയുണ്ടായിരുന്നു. തന്റെ സംവിധായകനോടുള്ള ആദരവും പ്രേക്ഷകരോടുള്ള ഉത്തരവാദിത്തവും എത്രത്തോളമുണ്ടെന്ന് ഈ രണ്ട് സംഭവങ്ങളും തെളിയിക്കുന്നു. വിശ്രമവേളയിലും ചികിത്സാ വേളയിലും സിനിമയ്ക്കായി സമയം കണ്ടെത്തിയ മോഹൻലാലിന്റെ ആ സമർപ്പണമാണ് ‘കിരീടം’ പോലെയും ‘ഉസ്താദ്’ പോലെയും ഉള്ള ചിത്രങ്ങളെ ഇന്നും ജനപ്രിയമായി നിലനിർത്തുന്നത്.

 

 

Tags: MOHANLALKIREEDAM
Share
Tweet
Send
Share

Latest stories from this section

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

Latest News

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

‘ഒപ്പം നിന്ന് അള്ള് വെക്കരുത്‘: കേരള പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; നിമിഷങ്ങൾക്കകം എസ് ഐക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്

മാസപ്പടി കേസിൽ ഇന്ന് വിധിയെഴുത്ത്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies