അയൽരാജ്യങ്ങളായ പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നുമുള്ള വെല്ലുവിളികളെ മുനയൊടിക്കാൻ ഭാരതത്തിന്റെ പ്രതിരോധ വിഹിതത്തിൽ വൻ വർദ്ധനവ് വരുത്തി മോദി സർക്കാർ. 2026-27 സാമ്പത്തിക വർഷത്തെ പ്രതിരോധ ബജറ്റ് 7.85 ലക്ഷം കോടി രൂപയായാണ് ഉയർത്തിയത്. കഴിഞ്ഞ വർഷം ഇത് 6.81 ലക്ഷം കോടിയായിരുന്നു. ഏകദേശം 15 ശതമാനത്തിന്റെ വർദ്ധനവാണ് പ്രതിരോധ മേഖലയിൽ മാത്രം ഉണ്ടായിരിക്കുന്നത്.
ബജറ്റ് പ്രസംഗത്തിൽ പ്രത്യേക പ്രതിരോധ നയങ്ങൾ പ്രഖ്യാപിച്ചില്ലെങ്കിലും, സൈനിക നവീകരണത്തിനായുള്ള മൂലധന ചെലവിൽ വരുത്തിയ 28 ശതമാനത്തിന്റെ വർദ്ധനവ് രാജ്യത്തിന്റെ പ്രതിരോധകരുത്തിൻ്റെ ആഴം വ്യക്തമാക്കുന്നു. അത്യാധുനിക ആയുധങ്ങൾ വാങ്ങുന്നതിനും സൈനിക നവീകരണത്തിനുമായി 2.31 ലക്ഷം കോടി രൂപയാണ് ഇത്തവണ മാറ്റിവെച്ചിരിക്കുന്നത്. ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായുള്ള 3.25 ലക്ഷം കോടി രൂപയുടെ ബൃഹത്തായ കരാറിന് പിന്നാലെയാണ് പ്രതിരോധ വിഹിതത്തിലെ ഈ റെക്കോർഡ് കുതിപ്പ്. പ്രതിരോധ യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾക്കും (MRO) നിർമ്മാണത്തിനുമായി ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതും ‘മേക്ക് ഇൻ ഇന്ത്യ’യുടെ കരുത്ത് വർദ്ധിപ്പിക്കും.
ആത്മനിർഭർ ഭാരത്: ആകാശ് എയർ ഡിഫൻസ് സിസ്റ്റം, നാഗാസ്ത്ര ലോയിറ്ററിംഗ് മ്യുണിഷൻ തുടങ്ങിയ തദ്ദേശീയ ആയുധങ്ങളുടെ വിജയം പ്രതിരോധ ഉൽപ്പാദനം 1.54 ലക്ഷം കോടിയിലെത്തിച്ചു.കയറ്റുമതിയിൽ കുതിപ്പ്: ബ്രഹ്മോസ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചറുകൾ എന്നിവയുടെ കയറ്റുമതിയിലൂടെ 23,600 കോടി രൂപയുടെ റെക്കോർഡ് നേട്ടം ഭാരതം കൈവരിച്ചു. ഫ്രാൻസ്, അർമേനിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ന് ഭാരതീയ ആയുധങ്ങളിൽ വിശ്വാസമർപ്പിക്കുന്നു.രണ്ടാം പ്രതിരോധ ശക്തി: പാകിസ്താൻ തങ്ങളുടെ ജി.ഡി.പി.യുടെ 2.3 ശതമാനം പ്രതിരോധത്തിനായി മാറ്റിവെക്കുമ്പോൾ ഭാരതം 1.9 ശതമാനം മാത്രമേ ചെലവിടുന്നുള്ളൂ എങ്കിലും, തുകയുടെ അടിസ്ഥാനത്തിൽ പാകിസ്താനെക്കാൾ എത്രയോ മടങ്ങ് മുന്നിലാണ് നാം.













Discussion about this post