തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗുരുതരമായ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
ബന്ധം അവസാനിപ്പിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഷഹന തിങ്കളാഴ്ച്ച രാവിലെ റുവൈസിന് വാട്ട്സ്ആപ് സന്ദേശമയച്ചിരുന്നു. എന്നാൽ, ഇതിന് മറുപടി പോലും അയക്കാതെ പ്രതി ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില തകരാൻ കൂടുതൽ കാരണമായി. ഇതിന് പിന്നലെ രാവിലെ പതിനൊന്നരയോടെയാണ് ഷഹനയെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ ചെയ്തതെന്നും പോലീസ് പറയുന്നു. അറസ്റ്റിലാവുന്നതിന് മുൻപ് ഷഹന അയച്ച സന്ദേശം റുവൈസ് വാട്ട്സ്ആപ്പിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ, പോലീസ് പിടികൂടിയതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഷഹന മെസേജ് അയച്ചിരുന്നതായി പ്രതി സമ്മതിച്ചു.
റുവൈസിന്റെ ബന്ധുക്കളും സ്ത്രിധനം ചോദിച്ച് സമ്മർദ്ദം ചെലുത്തിയിരുന്നതായി ഷഹനയുടെ ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഇതേക്കുറിച്ച് ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലും വ്യക്തമാണ്. റുവൈസിന്റെ പിതാവിനെയും ബന്ധുക്കളെയും കൂടി പ്രതി ചേർക്കാനാണ് പോലീസിന്റെ നീക്കം. എന്നാൽ, ഒളിവിൽ പോയ റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. ഇയാൾ കുടുംബത്തോടൊപ്പം കാറിൽ രക്ഷപ്പെട്ടതായാണ് വിവരം.
Discussion about this post