ശംഖുപുഷ്പം അതിമനോഹരമായ ഒരു പുഷ്പമാണെന്ന് നമുക്കറിയാം. എന്നാൽ ആയുർവേദ പ്രകാരം നിരവധി അത്ഭുത ഗുണങ്ങൾ ഉള്ള ഒരു ഔഷധം കൂടിയാണ് ശംഖുപുഷ്പം. വേര് മുതൽ പൂവ് വരെ വിവിധ ശാരീരിക പ്രശ്നങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഈ ചെടിയുടെ ഇല പിഴിഞ്ഞെടുക്കുന്ന നീര് പോലും വിവിധ രോഗങ്ങൾക്കുള്ള ആയുർവേദ ചികിത്സകളിൽ ഉപയോഗിച്ച് വരുന്നു.
തലച്ചോറിനെ ശാന്തമാക്കുക, ഓർമ്മശക്തി വർദ്ധിപ്പിക്കുക, ദഹനപ്രക്രിയ മെച്ചപ്പെടുത്തുക എന്നിങ്ങനെ നിരവധി ഗുണങ്ങൾ ശംഖുപുഷ്പത്തിനുണ്ട്. നീല ശംഖുപുഷ്പം ഉപയോഗിച്ചുണ്ടാക്കുന്ന ചായ ഏഷ്യൻ രാജ്യങ്ങളിൽ വളരെ മികച്ച ഒരു ഔഷധമായാണ് കണക്കാക്കുന്നത്. തെക്കുകിഴക്കനേഷൻ രാജ്യങ്ങളിലാണ് ഇത് കൂടുതലായി ഉപയോഗിച്ചുവരുന്നത്. ജലദോഷം തലവേദന എന്നിവയ്ക്ക് ആശ്വാസമേകാൻ ആയി ഇത്തരത്തിൽ ശംഖുപുഷ്പം ഉപയോഗിക്കുന്നു.
നല്ല ഉറക്കം ലഭിക്കാനും ഉത്കണ്ഠയും വിഷാദവും ഒഴിവാക്കാനും ഈ ചെടിയുടെ പൂക്കൾ ഉപയോഗിക്കുന്നു. കടുത്ത തലവേദനയ്ക്കും മറ്റും പരിഹാരമായി ഇല പിഴിഞ്ഞ് നീരെടുത്ത് മൂക്കിൽ ഒറ്റിയ്ക്കുന്നതും പതിവുണ്ട്. ചില തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ചർമ്മ സംരക്ഷണത്തിനും ശംഖുപുഷ്പം ഉപയോഗിച്ചു വരുന്നുണ്ട്.
ചർമ്മത്തിൽ മാജിക് തീർക്കും തുളസി; മുഖക്കുരുവും പാടുകളും അകലെ;ഇങ്ങനെ ഉപയോഗിച്ചാൽ സംഗതി സൂപ്പറാ
ശംഖുപുഷ്പം കൊണ്ട് ഉണ്ടാക്കുന്ന ചായ ദീർഘനേരത്തെ ജോലിക്ക് ശേഷമുള്ള ക്ഷീണം അകറ്റാൻ മികച്ചതാണെന്നാണ് പറയപ്പെടുന്നത്. കുട്ടികളിലെ ഓർമ്മക്കുറവിനും ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും ശംഖുപുഷ്പം ഉപയോഗിക്കുന്നു. ശംഖുപുഷ്പം ന്യൂറോ ട്രാൻസ്മിറ്ററുകൾ പോലെയുള്ള മസ്തിഷ്ക രാസവസ്തുക്കളെ സന്തുലിതമാക്കുന്നതിനും ഡോപാമൈൻ സ്രവണം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് സെറോടോണിന്റെ അളവ് നിയന്ത്രണത്തിലാക്കുന്നു. വിഷാദരോഗം ഉള്ളവർക്ക് ഇത് മികച്ച ഒരു ആശ്വാസമായാണ് കണക്കാക്കുന്നത്.
അർശസിന് പരിഹാരമായി ശംഖുപുഷ്പത്തിന്റെ മുഴുവൻ ചെടിയും ഉപയോഗിക്കുന്നതാണ്. രക്തസ്രാവം ഉള്ള അർശസ് ആണെങ്കിൽ ഈ ചെടി സമൂലം അരച്ച് പുരട്ടുന്നത് ആശ്വാസകരം ആണെന്നാണ് പറയുന്നത്. കൂടാതെ രക്തം ശുദ്ധീകരിക്കാനും മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കാനും ശംഖുപുഷ്പം വലിയ രീതിയിൽ ഫലം ചെയ്യും എന്നാണ് ആയുർവേദം പറയുന്നത്.
Discussion about this post