സുന്ദരമായ ചർമ്മം ആരാണ് ആഗ്രഹിക്കാത്തത് അല്ലേ. അഴകാർന്ന ചർമ്മത്തിനായി കെമിക്കലുകൾ ഉപയോഗിക്കും മുൻപ് പ്രകൃതിദത്തമായ ചില വഴികൾ പരീക്ഷിച്ച് നോക്കൂ. ചർമ്മത്തിൽ മാജിക് തീർക്കുന്ന തുളസിയാവാം ആദ്യം
ചർമ്മത്തിന്റെ ഉപരിതലത്തിൽ അടിഞ്ഞുകൂടിയ വരണ്ടതും നിർജ്ജീവവുമായ ചർമ്മകോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ക്ലൻസറാണ് തുളസി.മുഖക്കുരുവും പാടുകളും അകറ്റാനും ചർമ്മം തിളങ്ങാനും തുളസി നമ്മളെ സഹായിക്കും.
തുളസി ഇലകൾ വെയിലത്ത് നാലോ അഞ്ചോ ദിവസം ഉണക്കിയെടുത്ത് പൊടിച്ചെടുക്കാം. ഒരു ടേബിൾ സ്പൂൺ തുളസി പൊടിയിലേക്ക് അൽപം തൈരും ചേർത്ത് മിശ്രിതം തയ്യാറാക്കാം.
ഈ മിശ്രിതം മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കാം. ഏകദേശം 15 മിനിറ്റോളം നേരം മുഖത്ത് തേച്ച് പിടിപ്പിച്ച് പിന്നീട് കഴുകി കളയാം.
തുല്യ അളവിൽ വേപ്പിലയും തുളസിയും എടുക്കാം. ഇതിലേക്ക് രണ്ട് ഗ്രാമ്പൂവും ചേർക്കാം. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. കണ്ണിന്റെ ഭാഗം ഒഴിവാക്കാം. 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക മുഖക്കുരുവും പാടുകളും കുറയ്ക്കാൻ ഈ മാസ്‌ക് സഹായിക്കും.
മുഖത്തെ കരുവാളിപ്പ് ഒക്കെ നീക്കി നല്ല നിറം കിട്ടാനായി തുളസിയില ഉപയോഗിക്കാം ഒരു സ്പൂൺ തുളസി അരച്ചതും ഒരു സ്പൂൺ ഓട്‌സ് പൊടിയും ഒരു സ്പൂൺ പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പ്രയോഗിച്ച് 15 മിനിറ്റ് നേരം വയ്ക്കുക. ശേഷം, തണുത്ത വെള്ളത്തിൽ മുഖം കഴുകുക. തുളസിയും പപ്പായയു സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ്. നല്ലതു പോലെ പഴുത്ത പപ്പായയിൽ അൽപം തുളസി നീര് ചാലിച്ച് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ആഴ്ചയിൽ രണ്ട് തവണ ഇത്തരത്തിൽ ചെയ്യാവുന്നതാണ്. ഇത് ചർമ്മത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
തുളസിക്കൊപ്പം അൽപ്പം കർപ്പൂര തുളസി കൂടി ചേരുമ്പോൾ അത് ഇരട്ടി ഗുണം ചെയ്യുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ് കർപ്പൂര തുളസിയും തുളസിയും. ഇത് രണ്ടും അരച്ച് മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തുണ്ടാവുന്ന അമിത എണ്ണമയത്തെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
തുളസി അരച്ച് അതിന്റെ നീരെടുത്ത് ഇത് അരിപ്പൊടിയിൽ മിക്സ് ചെയ്ത് ഇത് ചർമ്മത്തിൽ ബ്ലാക്ക്ഹെഡ്സ് ഉള്ള സ്ഥലത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക
Discussion about this post