ജയ്‌പൂർ: ആദ്യമായി എംഎൽഎയായ ഭജൻലാൽ ശർമ അടുത്ത രാജസ്ഥാൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് ബി ജെ പി. മുഖ്യമന്ത്രിയെ കൂടാതെ ദിയ കുമാരി , ഡോ. പ്രേംചന്ദ് ബൈർവ എന്നീ രണ്ട് ഉപമുഖ്യമന്ത്രിമാരെയും കേന്ദ്ര നിരീക്ഷക സംഘം തിരഞ്ഞെടുത്തു. വാസുദേവ് ദേവ്‌നാനി സ്പീക്കർ ആകുമെന്നും രാജസ്ഥാനിലെ ബിജെപി കേന്ദ്ര നിരീക്ഷകനും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി
മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്ര മന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അശ്വിനി വൈഷ്ണവ് എന്നിവരാണ് രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനാർഥി മത്സരത്തിൽ മുന്നിലുണ്ടായിരുന്നത്. കൂടാതെ രണ്ടാം യോഗി എന്നറിയപ്പെട്ടിരുന്ന ബാബാ ബാലക് നാഥിന്റെയും പേര് പറഞ്ഞ് കേട്ടിരുന്നു.
ഛത്തിസ്‌ഗഡ്, മധ്യപ്രദേശ് ഇപ്പോൾ രാജസ്ഥാനിലും പുതുമുഖങ്ങളെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കിയതിലൂടെ ഹിന്ദി ഹൃദയഭൂവിൽ പൂർണ്ണമായ തലമുറ മാറ്റമാണ് ബി ജെ പി നടത്തിയിരിക്കുന്നത്.
Discussion about this post