ന്യൂഡൽഹി: അമിത് ഷായ്ക്ക് ചരിത്രം അറിയില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദത്തെ ഖണ്ഡിച്ചു കൊണ്ട് കോൺഗ്രസ് എം പി ശശി തരൂർ. നെഹ്‌റുവിന് പറ്റിയ തെറ്റ് ആ സാഹചര്യത്തിന്റെ പ്രേത്യേകത കൊണ്ടാകാം എന്ന് പറഞ്ഞ ശശി തരൂർ, പഴയകാലത്ത് ചെയ്ത തെറ്റുകൾ ഇപ്പോഴും ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ലെന്നും കൂട്ടിച്ചേർത്തു
ചരിത്രത്തെക്കുറിച്ച് നമുക്ക് അനന്തമായി വാദിക്കാം, പക്ഷേ ചരിത്രം ഭൂതകാലത്തിൽ ഉപേക്ഷിക്കണം. തീർച്ചയായും അതിൽ നിന്ന് നമുക്ക് പഠിക്കാനാകുന്ന പാഠങ്ങളുണ്ട് ശശി തരൂർ പറഞ്ഞു.
പാർലമെന്റിൽ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളുടെ ചർച്ചയ്ക്കിടെ അമിത് ഷാ നെഹ്‌റുവിന്റെ മണ്ടത്തരങ്ങളെ കുറിച്ച് പ്രതിപാദിച്ചിരുന്നു.
ചൊവ്വാഴ്ച രാജ്യസഭയിൽ സംസാരിച്ച ആഭ്യന്തരമന്ത്രി, 1948-ൽ പാകിസ്ഥാനുമായുള്ള യുദ്ധസമയത്ത് വെടിനിർത്തൽ കരാർ നടപ്പിൽ വരുത്തിയതിലും കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ എത്തിക്കുന്നതിലും തനിക്ക് സംഭവിച്ച തെറ്റ് നെഹ്‌റു തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു.
“ഐക്യരാഷ്ട്രസഭയുടെ അനുഭവത്തിന് ശേഷം, അവിടെ നിന്ന് തൃപ്തികരമായ ഫലങ്ങളൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന നിഗമനത്തിൽ ഞാൻ എത്തി. വെടിനിർത്തൽ തീരുമാനത്തെ ഞാൻ നല്ല ഒന്നായി കണക്കാക്കിയിരുന്നു , പക്ഷേ ഞങ്ങൾക്ക് ഈ വിഷയം നന്നായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. ഞങ്ങൾ അതിനെ കുറിച്ച് കൂടുതൽ കൂടിയാലോചനകൾ നടത്തേണ്ടതായിരിന്നു . വെടിനിർത്തൽ കരാർ കുറെ കൂടി വൈകിയായായിരുന്നു കൈക്കൊള്ളേണ്ടിയിരുന്നത്. എന്നിരുന്നാലും അതൊക്കെ ഭൂതകാലത്തെ തെറ്റുകളാണ്. നെഹ്‌റുവിനെ ഉദ്ധരിച്ച് ആഭ്യന്തരമന്ത്രി പറഞ്ഞു.
എന്നാൽ ഇതിനെ തുടർന്ന്, അമിത് ഷായ്ക്ക് ചരിത്രം അറിയില്ലെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വ്യക്തിയാണ് നെഹ്‌റു എന്നും, അമിത് ഷായ്ക്ക് ചരിത്രം അറിയാത്തത് കൊണ്ടാണ് വീണ്ടും വീണ്ടും ചരിത്രം തിരുത്തുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു
ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. അമിത് ഷായെ ചരിത്രം പഠിപ്പിക്കാൻ നടക്കുന്ന രാഹുൽ ഗാന്ധി സ്വയം അല്പം ചരിത്രം പഠിക്കുന്നത് നന്നായിരിക്കും എന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിൽ വന്ന പ്രതികരണങ്ങൾ. എന്തായാലും സമൂഹ മാധ്യമങ്ങളിൽ നിന്നും മാത്രമല്ല സ്വന്തം പാർട്ടിയിൽ നിന്ന് പോലും രാഹുൽ ഗാന്ധിയെ ആരും ഗൗരവമായി എടുക്കുന്നില്ല എന്നതിന്റെ ഉദാഹരണമായി ശശി തരൂരിന്റെ പ്രസ്താവന








