ഡല്‍ഹി: യോഗയുടെ ബി.എസ്.സി, എം.എസ്.സി കോഴ്‌സുകള്‍ തുടങ്ങാനൊരുങ്ങി യു.ജി.സി. പൊതുഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന സര്‍വകലാശാലകളിലാണ് കോഴ്‌സുകള്‍ ആരംഭിയ്ക്കുക. 2016 -17 അക്കാദമിക വര്‍ഷത്തില്‍ തന്നെ കോഴ്‌സുകള്‍ തുടങ്ങാനാണ് യു.ജി.സി ആലോചിയ്ക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ യോഗയ്ക്ക് നല്‍കുന്ന വലിയ പ്രോത്സാഹനത്തിന്റെ ഭാഗമായി കൂടിയാണ് യു.ജി.സി നിര്‍ദ്ദേശം. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 40 കേന്ദ്ര സര്‍വകലാശാലകളിലായിരിയ്ക്കും കോഴ്‌സ് തുടങ്ങുന്നത്. പിന്നീട് സംസ്ഥാന, സ്വയംഭരണ സര്‍വകലാശാലകളിലേയ്ക്കും കോഴ്‌സ് വ്യാപിപ്പിയ്ക്കാനാണ് യു.ജി.സി തീരുമാനം.
Discussion about this post