ഡല്‍ഹി: 2018 നുള്ളില്‍ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഗ്യാസ് കണക്ഷന്‍ സാദ്ധ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. സുതാര്യത ഉറപ്പു വരുത്താന്‍ ഓണ്‍ലൈനായി തുക അടയ്ക്കാനുള്ള സംവിധാനവും ആരംഭിക്കും. സുതാര്യമായ സിലിണ്ടറുകളും നടപ്പില്‍ വരുത്തും.
2016 എല്‍ പി ജി ഉപഭോക്താക്കളുടെ വര്‍ഷമാകുമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. 2018 അവസാനമാകുമ്പോഴേക്ക് ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും കമ്പനികളുടെ സേവന വ്യാപ്തിയും വര്‍ദ്ധിക്കുമെന്നാണ് കണക്കു കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ പി ജി ഉപഭോക്താക്കള്‍ക്ക് ഹെല്പ് ലൈന്‍ നമ്പര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി നടപ്പിലാക്കിയ 1906 എന്ന നമ്പരില്‍ വിളിച്ച് ഉപഭോക്താക്കള്‍ക്ക് പരാതികള്‍ ബോധിപ്പിക്കാം.
നിലവില്‍ 27 കോടി എല്‍ പി ജി ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്. ഇതില്‍ ആക്ടീവായുള്ളത് 16.5 കോടി ഉപഭോക്താക്കളാണ്. രാജ്യത്തിന്റെ 60 ശതമാനത്തോളം പ്രദേശത്ത് സേവനമെത്തിക്കാന്‍ നിലവില്‍ ഓയില്‍ കമ്പനികള്‍ക്ക് കഴിയും.
Discussion about this post