ബെംഗളൂരു : മൈസൂർ വിമാനത്താവളത്തിന് മുസ്‌ലിം ആക്രമണകാരിയായ ടിപ്പു സുൽത്താന്റെ പേരിടണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം എൽ എ പ്രസാദ് അബയ്യ . വിമാനത്താവളങ്ങളുടെ പേരുകൾ മാറ്റാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചതിനെക്കുറിച്ചുള്ള ചർച്ചയിലാണ് ഹുബ്ബള്ളി-ധാർവാഡ് എംഎൽഎയായ
അബ്ബയ്യ ഈ നിർദ്ദേശവുമായി രംഗത്തെത്തിയത്.
എന്നാൽ ഉടൻ തന്നെ രൂക്ഷമായ എതിർപ്പുമായി ബി ജെ പി എം എൽ എ മാർ രംഗത്തെത്തി. അവർ പ്രതിഷേധിക്കാൻ എഴുന്നേറ്റുനിൽക്കുകയും തീരുമാനത്തെ എതിർക്കുകയും ചെയ്‌തു, ഇത് ഇരുവിഭാഗങ്ങൾക്കുമിടയിൽ ചൂടേറിയ വാഗ്വാദത്തിന് കാരണമായി.
എന്നിരുന്നാലും, നാല് വിമാനത്താവളങ്ങൾക്ക് പ്രമുഖ വ്യക്തികളുടെ പേരിടാൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുന്ന പ്രമേയം കർണാടക നിയമസഭ വ്യാഴാഴ്ച ഏകകണ്ഠമായി പാസാക്കി.
പ്രമേയം അനുസരിച്ച് ഹുബ്ബള്ളി വിമാനത്താവളത്തിന് ക്രാന്തിവീര സംഗൊല്ലി രായണ്ണയുടെ പേരിടും. കിറ്റൂർ റാണി ചെന്നമ്മയുടെ പേരിൽ ബെലഗാവി വിമാനത്താവളം. രാഷ്ട്രകവി ഡോ.കെ.വി.പുട്ടപ്പയുടെ പേരിൽ ശിവമൊഗ്ഗ വിമാനത്താവളം ഒടുവിൽ ശ്രീ ജഗദ്ജ്യോതി ബസവേശ്വരയുടെ പേരിൽ വിജിയപുര വിമാനത്താവളവും.
ടിപ്പുസുൽത്താൻ കർണാടകയിൽ വലിയ വിവാദവിഷയമാണ്. 2016 ൽ സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ടിപ്പു ജയന്തി നടത്താൻ ശ്രമിച്ചത് വൻ വിവാദം ആയിരിന്നു. തുടർന്ന് അടുത്ത തവണ ബി ജെ പി അധികാരത്തിൽ വന്നപ്പോൾ ടിപ്പു ജയന്തി പിൻവലിക്കുകയുണ്ടായി
Discussion about this post