തൃശ്ശൂര്‍: ദൈവത്തിന്റെ സ്വന്തം നാടായ കേരളം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ജനുവരി രണ്ടിന് തേക്കിന്‍ക്കാട് മൈതാനത്ത് ബിജെപിയും മഹിളാ മോര്‍ച്ചയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് തൃശ്ശൂരിലേക്ക് വരുന്നത്.വനിതാബില്‍ പാസാക്കിയ പ്രധാനമന്ത്രിക്ക് അഭിനന്ദനമറിയിക്കുകയാണ്
സമ്മേളനത്തിന്റെ പ്രധാന അജണ്ടയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു
സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള സംഗമം വൈകിട്ട് നാലിന് തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിക്കും.അംഗന്‍വാടി, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ അടങ്ങുന്ന രണ്ട്‌ലക്ഷം വനിതകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു.
പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കിയതിനുശേഷം ബിജെപി ദേശീയ തലത്തില്‍ നടത്തുന്ന ആദ്യത്തെ സമ്മേളനമാണ് തൃശൂരില്‍ നടക്കുന്നത്.












