പത്തനംതിട്ട: വനം മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിപിയിൽ വ്യത്യാസം ഉണ്ടായതിന് പിന്നാലെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ നിരീക്ഷണത്തിലാണെന്നും കാര്യമായ പ്രശ്‌നങ്ങളില്ലെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
നിലവിൽ മന്ത്രി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നവകേരള സദസ്സിന്റെ ഭാഗമായി കേരള പര്യടനത്തിലാണ് മന്ത്രി.
കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി.കെ കൃഷ്ണൻ കുട്ടിയെ ദേഹാസ്യാസ്ഥത്തെ തുടർന്ന് ആലപ്പുഴ ഗവ.റ്റിഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിരുന്നു. മുൻപ് ഒരു തവണ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് പരിശോധനയിൽ നേരിയ കുറവ് കാണുന്നുണ്ട്.












