കാസർകോട് : കാസർകോട് വൻ കുഴൽപ്പണ വേട്ട. 20 ലക്ഷം രൂപയുടെ കുഴൽപ്പണവും നിരവധി വിദേശ കറൻസികളും മദ്യവും പിടിച്ചെടുത്തു. സംഭവത്തിൽ ഐ എൻ എൽ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പിലാണ് അറസ്റ്റിലായിരിക്കുന്നത്.
കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുമാണ് കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണവും വിദേശ കറൻസികളുമായി മുസ്തഫ അറസ്റ്റിലാകുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാഹന പരിശോധന നടത്തിയത്. 500 രൂപയുടെ കെട്ടുകൾ ആക്കി സൂക്ഷിച്ചിരുന്ന രേഖകൾ ഇല്ലാത്ത 20 ലക്ഷം രൂപയാണ് ഇയാളിൽ നിന്നും പിടികൂടിയത്.
5.25 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറൻസികളും പോലീസ് മുസ്തഫയുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയാൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പണത്തിന്റെ സ്രോതസിനെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണങ്ങൾ നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post