കണ്ണൂർ: നവകേരള സദസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുമ്പോൾ പ്രതിഷേധിച്ച ദിവ്യാംഗൻ ആയ യുവാവിനെ അധിക്ഷേപിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വികലാംഗൻ എന്തിന് കറുത്ത കൊടിയും പിടിച്ച് നടക്കുന്നു. മർദിക്കാൻ വരുമ്പോഴും പോലീസ് ലാത്തിച്ചാർജ് നടത്തുമ്പോഴും എതിരെ നിൽക്കുന്നവർക്ക് കൈയുണ്ടോ കാലുണ്ടോ എന്ന് ആരെങ്കിലും നോക്കുമോ എന്നും ഇ.പി ജയരാജൻ ചോദിച്ചു.
കൊടിയും പിടിച്ച് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു പോകുന്നത് ഒരു വികലാംഗന്റെ പണിയാണോ? എന്തിനാണ് ആ പാവത്തെ പറഞ്ഞയച്ചത്? ആ പറഞ്ഞയച്ചവർക്ക് എതിരായിട്ടാണ് നിങ്ങളുടെ വികാരം ഉണരേണ്ടത്. നടക്കാൻ വയ്യാത്ത ഒരു പാവത്തെ പിടിച്ചുകൊണ്ടുവന്ന് കറുത്ത കൊടിയും കൊടുത്തിട്ട് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു തള്ളുന്നതിനെക്കുറിച്ചല്ലേ നമ്മൾ ചിന്തിക്കേണ്ടത്. അതാണ് തെറ്റ്. മർദ്ദനത്തിനു വരുന്ന അവസരത്തിൽ കാലുണ്ടോ, കയ്യുണ്ടോ എന്ന് ആരെങ്കിലും നോക്കുമോ? പോലീസ് ലാത്തിച്ചാർജിൽ നോക്കുമോ ഈ പാവത്തെ കൊണ്ടുവന്ന് ഇതിനു മുന്നിലേക്ക് എറിഞ്ഞുകൊടുത്തത് എന്തിനെന്ന് ഇപി ജയരാജൻ ചോദിച്ചു.
നടക്കാൻ വയ്യാത്ത ആ പാവം ചെറുപ്പക്കാരനെ എന്തിനാണ് കോൺഗ്രസുകാർ ഈ ക്രൂരതയ്ക്ക് എറിഞ്ഞുകൊടുക്കുന്നത് എന്നാൽപ്പിന്നെ വി.ഡി.സതീശനോ കെ.സുധാകരനോ പോയി തല്ലുകൊള്ള്. അതിന് അവരാരും ഉണ്ടായിരുന്നില്ലല്ലോ. വടി കാണുമ്പോൾത്തന്നെ അവർ ഓടുമല്ലോ. സ്ത്രീകളെയൊന്നും കൊണ്ടുവന്ന് ഇങ്ങനെ ചെയ്യിക്കരുത്. ഇതെല്ലാം കോൺഗ്രസിന്റെ നേതൃത്വം മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post