ലക്‌നൗ; അയോദ്ധ്യയിലെ രാമക്ഷേത്ര മാതൃകയിൽ നെക്ലേസുണ്ടാക്കി ക്ഷേത്രത്തിന് സമർപ്പിക്കാൻ ഒരുങ്ങി വജ്രവ്യാപാരി. 5000 വജ്രങ്ങൾ പതിപ്പിച്ചാണ് നെക്ലേസ് നിർമ്മിച്ചത്. വിൽക്കാനായല്ല ഈ നെക്ലേസുണ്ടാക്കിയതെന്നും അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ഈ അമൂല്യ നെക്ലേസ് സമർപ്പിക്കുമെന്നും രസേഷ് ജൂവൽസിന്റെ ഡയറക്ടർ കൗശിക് കകാഡിയ പറഞ്ഞു.
5000 അമേരിക്കൻ വജ്രങ്ങളും രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയതെന്നും വ്യാപാരി വിശദീകരിച്ചു. 40 കരകൗശലവിദഗ്ധർ 35ദിവസമെടുത്താണ് നെക്ലേസ് ഉണ്ടാക്കിയത്. ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും ഹനുമാനെയുമാണ് നെക്ലേസിൽ കൊത്തിവെച്ചിട്ടുള്ളത്. ക്ഷേത്രത്തിലെ സൂക്ഷ്മമായ കൊത്തുപണികളും കൃത്യമായി ആലോഖനം ചെയ്തിട്ടുണ്ട്.
അതേസമയം ജനുവരി 22 ന് നടക്കാനിരിക്കുന്ന അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിസെ പ്രാൺ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. ജനുവരി 16 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് അമൃത മഹോത്സവമെന്നാണ് പേര് നൽകിയിരിക്കുന്നത്. രാമ വിഗ്രഹം അവസാന ദിവസമായ 22ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രതിഷ്ഠിക്കും. വാരാണസിയിലെ വേദ പണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. ജനുവരി 23 മുതലാണ് ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകുക.
Discussion about this post